Thursday March 21st, 2019 - 1:18:am
topbanner
topbanner

ഹരിയാന ബലാത്സംഗക്കേസില്‍ മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയില്‍

Aswani
ഹരിയാന ബലാത്സംഗക്കേസില്‍ മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയില്‍

ഛണ്ഡീഗഡ്‌: ഹരിയാന ബലാത്സംഗക്കേസില്‍ മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയില്‍. സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ റാങ്ക് നേടിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന എല്ലാ പ്രതികളും അറസ്റ്റിലായി.

കേസിലെ പ്രധാന പ്രതിയായ പങ്കജ് എന്ന സൈനികനെയും കൂട്ടുപ്രതിയായ മനീഷിനെയും റിവാരിയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ നിഷു ഫോഗത് എന്നയാളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 19കാരിയായ പെണ്‍കുട്ടിയെ റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കുള്ള പരിശീലനം കഴിഞ്ഞ് മടങ്ങവേ, കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു സംഘം. സൈനികനായ പങ്കജിന് സേനയില്‍ ചേരുന്നതിന് മുമ്പ് ആവശ്യമായ പരിശീലനം നല്‍കിയിരുന്നത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു. പിന്നീട് ജോലി കിട്ടി പങ്കജ് രാജസ്ഥാനിലേക്ക് പോയിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പങ്കജ് സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

മഹേന്ദ്രഹറില്‍ നിന്നാണ് പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പിന്നീട് ഗുരുഗ്രാമില്‍ നിന്ന് നൂറിലധികം കിലോമീറ്റര്‍ അകലെ, ഒരു ബസ് സ്റ്റാന്‍ഡിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി തന്നെ പ്രതികളുടെ വിശദാംശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പോലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഒളിവിലായ പ്രതികളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

Viral News

English summary
The military employee and the other accused person in the Haryana rape case were arrested
topbanner

More News from this section

Subscribe by Email