Saturday October 20th, 2018 - 11:05:pm
topbanner
Breaking News

വ്യാജ മദ്യ വില്‍പന; യുവതിയെ നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു

Aswani
വ്യാജ മദ്യ വില്‍പന; യുവതിയെ നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു

ഗുവാഹത്തി: വ്യാജ മദ്യം വിറ്റു എന്നാരോപിച്ച് യുവതിയെ മര്‍ദ്ദിക്കുകയും നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേക്കുകയും ചെയ്തു. സംഭവത്തില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 10ന് അസം-മിസോറാം അതിര്‍ത്തിയിലെ ആദിവാസി ഗ്രാമമായ കരിംഗഞ്ചിലാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഒരുകൂട്ടം സംഘം വീട്ടില്‍ അതിക്രമിച്ചു കയറുകയും മര്‍ദ്ദിക്കുകയും നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേക്കുകയും ചെയ്‌തെന്ന് ആരോപിച്ച് യുവതി കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈക്കൂത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മര്‍ദ്ദിച്ച ആളുകളുടെ പേര് വിവരങ്ങള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടില്ല.

19 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഐടി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അസം പൊലീസ് മേധാവി കുലാധര്‍ സൈകിയ പറഞ്ഞു. യുവതി വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്‌തെന്നരോപിച്ചായിരുന്നു നാട്ടുകാര്‍ ഇവരെ മര്‍ദ്ദിച്ചത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണം നടത്തിയശേഷമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും കുലാധര്‍ സൈകിയ വ്യക്തമാക്കി.

English summary
The false liquor sale woman was stripped naked and thrown chilli powder in the private parts
topbanner

More News from this section

Subscribe by Email