Sunday May 26th, 2019 - 2:48:am
topbanner
topbanner

സവര്‍ക്കറുടെ മാപ്പ് പറച്ചില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

Raji Mejo
സവര്‍ക്കറുടെ മാപ്പ് പറച്ചില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

രാജസ്ഥാന്‍: മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ഭാഗങ്ങള്‍ വെട്ടിമാറ്റിയും പരിഷ്‌കരിച്ചും സ്‌കൂള്‍ പുസ്തകങ്ങളില്‍ നവീകരണത്തിനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിയമിച്ച ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മറ്റിയാണ് സര്‍ക്കാരിനോട് വിവിധ ശുപാര്‍ശകളുമായി എത്തിയിരിക്കുന്നത്.

മുന്‍ ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സവര്‍ക്കറുടെ ലഘു ജീവചരിത്രം കമ്മറ്റി പുനപരിശോധിക്കും. പത്താം ക്ലാസ് സാമൂഹ്യ പാഠത്തില്‍ നിന്നും സവര്‍ക്കറിന്റെ പേരിന് മുന്നില്‍ ചേര്‍ത്ത വീര്‍ എന്ന പദം മാറ്റിയ കമ്മിറ്റി പകരം ദാമോദര്‍ സവര്‍ക്കര്‍ എന്നാക്കിയിട്ടുണ്ട്.

മഹാത്മാ ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനയില്‍ പങ്കുള്ള വ്യക്തിയാണ് സവര്‍ക്കറെന്ന ഭാഗവും പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്.സ്വാതന്ത്ര്യത്തിന് മുമ്പ് 1910ലെ കലാപ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പിടിയിലായ സവര്‍ക്കര്‍, തന്റെ 50 വര്‍ഷത്തെ തടവ് ശിക്ഷ കുറച്ച് കിട്ടുന്നതിന് വേണ്ടി ബ്രിട്രീഷ് സര്‍ക്കാറിനോട് മാപ്പിരന്ന കാര്യവും പുസ്തകങ്ങളില്‍ ചേര്‍ക്കും.

ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന ധാരണയില്‍ 1921ല്‍ പിന്നീട് സവര്‍ക്കറെ വിട്ടയക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് സവര്‍ക്കര്‍ എഴുതിയ കത്തിന്റെ ഭാഗവും ഇതോടൊപ്പം ചേര്‍ക്കും.

കമ്മിറ്റിയുടെ ശിപാര്‍ശകളെല്ലാം അംഗീകരിക്കുന്നതായിരിക്കുമെന്ന് അറിയിച്ച രാജസ്ഥാന്‍ വിദ്യഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോതാസറ, മുന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പുസ്തകങ്ങളില്‍ വരുത്തിയ തെറ്റായ മാറ്റങ്ങള്‍ വെട്ടിക്കളയുമെന്നും പറഞ്ഞു. റിവിഷന്‍ കമ്മിറ്റി പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നത് സ്വാഭാവിക പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി അശോഖ് ഖെഹ്‌ലോത്തും പറഞ്ഞു.

ഇതിന് പുറമെ രജപുത് വിഭാഗങ്ങള്‍ക്കിടയില്‍ നിലിനിന്നിരുന്ന ആത്മാഹുതിയെ പ്രോത്സാഹിപ്പിക്കുന്ന 'ജോഹര്‍' ആചാരത്തെ കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്യാന്‍ റിവിഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശയുണ്ട്. യുദ്ധങ്ങളില്‍ പരാജയപ്പെടുന്ന രാജ്യത്തെ സ്ത്രീകള്‍ ശത്രുവിന് പിടികൊടുക്കാതെ സ്വയം ജീവനൊടുക്കുന്ന ആചാരമാണ് ജോഹാര്‍.

നോട്ട്‌നിരോധനത്തെ കുറിച്ചുള്ള ഭാഗങ്ങളും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. മുന്‍ സര്‍ക്കാര്‍ വെട്ടിക്കളഞ്ഞ നെഹ്‌റുവിനെ കുറിച്ചുള്ള ഭാഗങ്ങള്‍ തിരികെ ഉള്‍പ്പെടുത്താനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

Read more topics: SAVARKAR
English summary
The Rajasthan Government included in the textbook of SAVARKAR
topbanner

More News from this section

Subscribe by Email