Saturday November 17th, 2018 - 1:48:am
topbanner

നാട്ടുകാര്‍ പൊതുസ്ഥലത്ത് കാര്യം സാധിക്കാതിരിക്കാന്‍ അധ്യാപകരെ നോക്കാനേല്‍പ്പിച്ചു ; സര്‍ക്കാര്‍ ഉത്തരവിനെതിരെ അധ്യാപകര്‍

suji
നാട്ടുകാര്‍ പൊതുസ്ഥലത്ത് കാര്യം സാധിക്കാതിരിക്കാന്‍ അധ്യാപകരെ നോക്കാനേല്‍പ്പിച്ചു ; സര്‍ക്കാര്‍ ഉത്തരവിനെതിരെ അധ്യാപകര്‍

ബിഹാറിലെ അധ്യാപകര്‍ കടുത്ത ആശങ്കയിലാണ്.സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം അധ്യാപകരെ ചൊടിപ്പിക്കുകയാണ് .ബിഹാര്‍ സര്‍ക്കാരാണ് നിര്‍ദ്ദേശം നല്‍കിയത്.പൊതുസ്ഥലത്ത് മൂത്ര വിസര്‍ജ്ജനം നടത്തുന്നത് തടയാന്‍ അധ്യാപകരോട് രാവിലേയും വൈകുന്നേരവും പരിശോധനയ്ക്ക് ഇറങ്ങാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.                                          
ഗ്രാമ പ്രദേശങ്ങളിലും പഞ്ചായത്ത് മേഖലകളിലും ആളുകള്‍ തുറസ്സായ സ്ഥലത്ത് കാര്യം സാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഉത്തരവ്.ഇത്തരം ആളുകളെ തടഞ്ഞ് അവരെ അതിന്റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം.സ്ഥിരം തലവേദനയാകുന്നവരുടെ ചിത്രമെടുത്ത് നാണം കെടുത്താനും ഉപദേശമുണ്ട്.
ഡിസംബര്‍ 31 ന് മുമ്പ് പരിഹരിക്കാനാണ് സര്‍ക്കാര്‍ അധ്യാപകരെ ഇറക്കുന്നത്.പഠിപ്പിക്കുന്നതും പോരാഞ്ഞ് ഇനി നാട്ടുകാരെ ഇങ്ങനെ മര്യാദ പഠിപ്പിക്കണോ എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.

Read more topics: Teachers,open defecation
English summary
Teachers raise a stink over state order to stop people from open defecation
topbanner

More News from this section

Subscribe by Email