Tuesday August 20th, 2019 - 6:46:am
topbanner
topbanner

വേഗതയേറിയ ട്രെയിന്‍ 18 വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

RA
വേഗതയേറിയ ട്രെയിന്‍ 18 വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ട്രെയിന്‍ 18 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് എക്‌സ്പ്രസ് എന്നാണ് ട്രെയിന്റെ പേര്. എഞ്ചിന്‍ രഹിതമായ ട്രെയിന് ഡല്‍ഹി-വാരണാസി റൂട്ടില്‍ 1850 രൂപയാണ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3520 രൂപയാണ് ടിക്കറ്റ് നിരക്ക്.

എക്‌സിക്യൂട്ടീവ് ക്ലാസ്, ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മാത്രമാണ് ട്രെയിന്‍ 18നില്‍ ഉള്ളത്. ശതാബ്ദിക്ക് പകരം വരുന്ന ട്രെയിനില്‍ ശതാബ്ദിയേക്കാള്‍ 1.5 ഇരട്ടിയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1.4 ഇരട്ടിയും നിരക്കാകും. എക്‌സിക്യൂട്ടീവ് ക്ലാസില്‍ ചായയും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉള്‍പ്പെടെ 399 രൂപയാണ് നിരക്ക്. ചെയര്‍ കാറില്‍ ഭക്ഷണത്തിന് 344 രൂപ നല്‍കണം.

Read more topics: TRAIN EIGHTEEN, FRIDAY, FLAG OFF
English summary
TRAIN EIGHTEEN FRIDAY FLAG OFF
topbanner

More News from this section

Subscribe by Email