Saturday June 23rd, 2018 - 9:13:pm
topbanner
Breaking News

തേനി കാട്ടുതീ : കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

rajani v
തേനി കാട്ടുതീ : കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തേനി: തേനിയില്‍ കാട്ടുതീ പടര്‍ന്ന് അപകടം ഉണ്ടായി പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ ജെയ്‌സിങ്ങിന് സസ്‌പെന്റ് ചെയ്തു. ട്രക്കിങ് സംഘം അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിച്ചത് തടയാതിരുന്നതിനാണ് നടപടി. അപകടത്തില്‍പ്പെട്ട സംഘം ട്രക്കിങ് നടത്തിയത് അനുമതിയില്ലാതെയാണെന്ന് തേനി എസ്.പി ഭാസ്‌കര്‍ പറഞ്ഞു.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പാണ് ട്രക്കിങ് സംഘടിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 39 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മേഖല അപകടസാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സംഘം അനധികൃതമായി പ്രവേശിക്കുകയായിരുന്നു. ടോപ് സ്റ്റേഷന്‍ വരെ പ്രവേശിക്കാനാണ് വനംവകുപ്പ് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ സംഘം അനുമതിയില്ലാതെ കൊളുക്കുമലയിലും കുരങ്ങിണിമലയിലും പ്രവേശിച്ചു.

 

English summary
THENI ACCIDENT RANGE OFFICER SUSPENSION

More News from this section

Subscribe by Email