Saturday June 23rd, 2018 - 2:31:am
topbanner
Breaking News

ജയ ബച്ചനെ പരിഹസിച്ചു ; ബിജെപിയില്‍ ചേര്‍ന്ന മുന്‍ സമാജ്വാദി നേതാവിനെ വിമര്‍ശിച്ച് സുഷമ സ്വരാജ്

suji
ജയ ബച്ചനെ പരിഹസിച്ചു ; ബിജെപിയില്‍ ചേര്‍ന്ന മുന്‍ സമാജ്വാദി നേതാവിനെ വിമര്‍ശിച്ച് സുഷമ സ്വരാജ്

സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് സ്വാഗതാര്‍ഹമെങ്കിലും ജയബച്ചനെ ബോളിവുഡില്‍ ഡാന്‍സ് ചെയ്ത് നടക്കുന്നവള്‍ എന്ന് വിശേഷിപ്പിച്ചത് അസംബന്ധമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കമന്റ് അനുചിതമായിപ്പോയെന്നും അത് സ്വീകാര്യമല്ലെന്നും ട്വിറ്ററിലൂടെയാണ് മന്ത്രി വ്യക്തമാക്കിയത്.

ജയബച്ചന് രാജ്യസഭ സീറ്റ് നല്‍കിയ സമാജ് വാദിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജ്യസഭാംഗമായ രേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടിക്ക് യുപി നിയമസഭയില്‍ 47 എംഎല്‍എമാരാണുള്ളത്. അതിനാല്‍ ഒരാളെ മാത്രമെ സമാജ് വാദി പാര്‍ട്ടിക്ക് ജയിപ്പിക്കാനാകൂ. അഗര്‍വാളിന് സീറ്റ് നല്‍കാതെ ജയ ബച്ചന് നല്‍കിയതാണ് അഗര്‍വാളിനെ പ്രകോപിപ്പിച്ചത്. എനിക്ക് സീറ്റ് നല്‍കാതെ ഡാന്‍സ് ചെയ്തു നടന്നവള്‍ക്ക് സീറ്റ് നല്‍കിയത് ശരിയായില്ല. പത്രസമ്മേളനത്തില്‍ നരേഷ് അഗര്‍വാള്‍ പറഞ്ഞു.

എന്നാല്‍ ആരെയും വിഷമിപ്പിക്കാനല്ല, പറഞ്ഞതെന്ന് നരേഷ് അഗര്‍വാള്‍ പിന്നീട് പ്രതികരിച്ചു. അഗര്‍വാളിന്റെ മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേരുകയാണ്.

 

Read more topics: Sushma Swaraj , naresh agarwal,bjp
English summary
Sushma Swaraj welcomes naresh agarwal in bjp but slams him for remarks on Jaya Bachchan

More News from this section

Subscribe by Email