topbanner
Wednesday December 13th, 2017 - 1:32:am
topbanner
topbanner

സെന്‍സര്‍ബോര്‍ഡിന്റെ പണി ഏറ്റെടുക്കുന്നില്ല ; പദ്മാവതി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

suji
സെന്‍സര്‍ബോര്‍ഡിന്റെ പണി ഏറ്റെടുക്കുന്നില്ല ; പദ്മാവതി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

പദ്മാവതി സിനിമയുടെ വിവാദം ചൂടുപിടിക്കേ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജിയെത്തി.എന്നാല്‍ കോടതി ഇതു തള്ളി .സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍വ്വഹിക്കുന്ന റോള്‍ ഏറ്റെടുക്കില്ലെന്ന് കോടതി വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡിന് ഒരു റോളുണ്ട് .അത് സുപ്രീം കോടതി ചെയ്യേണ്ടതില്ല.ഒരു ചിത്രത്തിന്റെ റിലീസ് തടയാന്‍ കോടതി എന്തിന് ഇടപെടണം.പ്രത്യേകിച്ച് ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടി പോലും പൂര്‍ത്തിയായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ റിലീസിങ്ങില്‍ ഇടപെടരുതെന്ന ആവശ്യം കോടതി അംഗീകരിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാലും പദ്മാവതി മധ്യപ്രദേശില്‍ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ വ്യക്തമാക്കി.രജ്പുത്രന്‍മാര്‍ക്ക് പിന്തുണയുമായി നിരവധി പേരെത്തി.ബിജെപി നേതാക്കളെല്ലാം ചിത്രത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്.

English summary
Supreme Court rejects another plea against Padmavati release
topbanner topbanner

More News from this section

Subscribe by Email