topbanner
Monday October 23rd, 2017 - 6:08:am
topbanner

പടക്ക നിരോധനം: ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീംകോടതി

rajani v
പടക്ക നിരോധനം: ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി.ഉത്തരവില്‍ വര്‍ഗീയതയുടെ നിറം കലര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ദുഃഖമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടന്നിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

ഡല്‍ഹിയില്‍ പടക്കവില്‍പ്പന നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ തലസ്ഥാനത്തെ പടക്കവില്‍പ്പനക്കാരാണ് കോടതിയെ സമീപിച്ചത്. നിരോധനത്തിന് ഇളവ് വേണമെന്നും ഇല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിച്ച സ്റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാതെ വരുമെന്നും വ്യാപാരികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.

 

 

English summary
Supreme Court refuses cracker sales in Delhi
topbanner topbanner

More News from this section

Subscribe by Email