Saturday October 20th, 2018 - 10:52:pm
topbanner
Breaking News

ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി

Aswani
ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പീഡനക്കേസില്‍ അകപ്പെട്ട ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍പോലും സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് മാധ്യമങ്ങളോട് സുപ്രീംകോടതിയുടെ നിര്‍ദേശം. ബീഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡന കേസ് പരിഗണിക്കവെ ജസ്റ്റിസ് മഥന്‍ പി ലോഗൂര്‍ അധ്യക്ഷനായ ബഞ്ച് ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

മാധ്യമങ്ങള്‍ പീഡനക്കേസുകള്‍ സെന്‍സേഷണലൈസ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം ഹൈക്കോടതി അഭയകേന്ദ്ര പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. കോടതിയാണ് കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്.  അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.

 

English summary
Supreme Court asks not to publish morph pictures of victims
topbanner

More News from this section

Subscribe by Email