Sunday June 24th, 2018 - 4:28:pm
topbanner
Breaking News

ഗര്‍ഭകാലത്ത് ഹാജറില്‍ ഇളവ് അനുവദിക്കാനാവില്ല: സുപ്രീം കോടതി

akhila
ഗര്‍ഭകാലത്ത് ഹാജറില്‍ ഇളവ് അനുവദിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗര്‍ഭകാലത്ത് ഹാജറില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന സുപ്രീം കോടതി. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിനി അങ്കിത മീണയുടെ ഇളവനുവദിച്ചു നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഈ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതി തള്ളി.

ജഡ്ജിമാരായ എ.എം.ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ഉത്തരവു നല്‍കുന്നതോടൊപ്പം ഹാള്‍ ടിക്കറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കു സമയം വേണമെന്നു സര്‍വകലാശാലയുടെ അഭിഭാഷകന്‍ പറഞ്ഞു. പരീക്ഷ തുടങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രമുള്ളപ്പോള്‍, നടപ്പാക്കാനാവാത്ത ഉത്തരവു നല്‍കുന്നതില്‍ കാര്യമില്ലെന്നു കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയില്‍ അച്ചടക്കം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നവെന്നും ഇത്തരം ഹര്‍ജികള്‍ അനുവദിച്ചാല്‍ സമയപരിധി നിര്‍ദേശങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതാകുമെന്നും കോടതി പറഞ്ഞു. ഗര്‍ഭിണിയായതിനാല്‍ രണ്ടു മാസത്തെ ഹാജര്‍ നഷ്ടപ്പെട്ടെന്നും അതിനാല്‍ 70% ഹാജര്‍ വേണമെന്ന വ്യവസ്ഥ പാലിക്കാന്‍ സാധിച്ചില്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. മൂന്നു പരീക്ഷകള്‍ എഴുതാനായില്ല. രണ്ടു പരീക്ഷകള്‍ ബാക്കിയുണ്ട്. മാതൃത്വ ആനുകൂല്യ നിയമത്തിലെ വ്യവസ്ഥകളും മൗലികാവകാശങ്ങളും മറ്റും ഹര്‍ജിക്കാരി കോടതിയില്‍ ഉന്നയിച്ചിരുന്നു.

Read more topics: Supreme Court, pregnant law
English summary
Supreme Court dismisses plea of pregnant law student

More News from this section

Subscribe by Email