Sunday September 23rd, 2018 - 8:22:pm
topbanner

ബെംഗളൂരു പുതുവത്സര പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ വരുന്നു... വേണ്ടെന്ന് കന്നഡ സംഘടന

suji
 ബെംഗളൂരു പുതുവത്സര പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ വരുന്നു... വേണ്ടെന്ന് കന്നഡ സംഘടന

സണ്ണി ലിയോണ്‍ വന്നിറങ്ങിയാല്‍ ഒരു നോക്ക് കാണാന്‍ യുവാക്കള്‍ ഒഴുകിയെത്തും എന്ന കാര്യത്തില്‍ പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ല. ഇതിന് ഉത്തമ ഉദാഹരണം നമ്മുടെ കൊച്ചു കേരളത്തിലെ കൊച്ചി ലോകത്തിന് കാണിച്ച് കൊടുത്തിട്ടുണ്ട്. എന്തായാലും പുതുവത്സര ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ ബെംഗളൂരുകാര്‍ സണ്ണിയെ ഇറക്കുകയാണ്. പക്ഷെ പാരയുമായി കന്നഡ സംഘടനങ്ങള്‍ രംഗത്തുണ്ട്.

സണ്ണി നൈറ്റ് 2018 എന്ന ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ എത്തുന്നതിനെതിരെയാണ് കന്നഡ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കര്‍ണ്ണാടക രക്ഷാന വേദികെ യുവ സേനെ 15 ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സണ്ണി ലിയോണിനെതിരെ യുവ സേനെ പ്രതിഷേധിക്കുന്നത്.

പ്രതിഷേധ സൂചകമായാണ് തങ്ങളുടെ പ്രതിഷേധമെന്ന് സംഘടന ജനറല്‍ സെക്രട്ടറി സയെദ് മിനാജ് പറയുന്നു. സണ്ണി ലിയോണ്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരൊരു ഇന്ത്യക്കാരിയല്ല, കന്നഡിഗയുമല്ല. അവരുടെ ചരിത്രം ഞങ്ങള്‍ക്കറിയാം, മണ്ണിന്റെ സംസ്‌കാരം നശിപ്പികാന്‍ അനുവദിക്കില്ല, മിനാജ് പറയുന്നു.

 

Read more topics: Sunny Leone, Kannada groups
English summary
Sunny Leone new year bash in Bengaluru attracts ire of pro-Kannada groups
topbanner

More News from this section

Subscribe by Email