Thursday November 15th, 2018 - 10:21:pm
topbanner

തീവ്രവാദികളുടെ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ മരിച്ചു

renjini
തീവ്രവാദികളുടെ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ മരിച്ചു

ശ്രീനഗർ: തീവ്രവാദികളുടെ ആക്രമണത്തിൽ സിആർ‌പിഎഫ് ജവാൻ മരിച്ചു. സിആർപിഎഫിന്‍റെ 134ാം ബറ്റാലിയനിലുള്ള നസീർ അഹമ്മദ് എന്ന ജവനാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.വെടിവയ്പ്പില്‍ ഗുരുതമായി പരുക്കേറ്റ നസീര്‍ അഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

പ്രദേശത്ത് സൈന്യം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കാശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.

ബാങ്ക് കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അതെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. ഞായറാഴ്ചയാണ് ആക്രമണം നടന്നത്.  അവധിയിലായിരുന്ന നസീര്‍ അഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍വച്ചാണ് തീവ്രവാദികള്‍ വെടിവച്ച്‌ കൊലപ്പെടുത്തിയത്.

English summary
CRPF jawan killed in militant attack
topbanner

More News from this section

Subscribe by Email