Wednesday November 21st, 2018 - 5:21:am
topbanner

ശ്രീദേവിക്ക് രാജ്യത്തിന്റെ അന്ത്യാജ്ഞലി; ഭൗതിക ശരീരവുമായി വിലാപയാ​ത്ര ആരംഭിച്ചു​: സംസ്​കാരം ഉടന്‍

Neethu
ശ്രീദേവിക്ക് രാജ്യത്തിന്റെ അന്ത്യാജ്ഞലി; ഭൗതിക ശരീരവുമായി വിലാപയാ​ത്ര ആരംഭിച്ചു​: സംസ്​കാരം ഉടന്‍

മുംബൈ: അന്തരിച്ച ബോളിവുഡ്​ താരം ശ്രീദേവിയുടെ ഭൗതികശരീരവുമായുള്ള വിലാപയാത്ര ആരംഭിച്ചു. വെള്ളപ്പൂക്കള്‍ ​കാെണ്ട്​ അലങ്കരിച്ച വാഹനത്തിലാണ്​ മൃതദേഹം ജുഹുവി​ലെ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തിലേക്ക്​ കൊണ്ടുപോകുന്നത്​. മജന്തയും ഗോള്‍ഡും നിറങ്ങളില്‍ കാഞ്ചീവരം സാരി പുതപ്പിച്ചാണ് പ്രിയനായികയുടെ ഭൗതികശരീരം. വാഹനത്തില്‍ ശ്രീദേവിയുടെ അലങ്കരിച്ച ചിത്രവും ഉണ്ട്​. ബോണി കപൂറും മകന്‍ അര്‍ജുന്‍ കപൂറുമടക്കമുള്ളവര്‍ വാഹനത്തിലുണ്ട്​. നിരവധി ആരാധകരും വിലാപയാത്രയെ അനുഗമിക്കുന്നു​.

വിലാപയാത്ര ആരംഭിക്കുന്നതിനു ​താെട്ടു മുമ്ബ്​ അ​ന്ധേരി ലോഖ്​ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ പൊലീസ്​ ഗാര്‍ഡ്​ ഒാഫ്​ ഹോണര്‍ നല്‍കി. ഒട്ടേറെ താരങ്ങളും ആരാധകരുമാണ് പ്രിയ താരത്തെ അവസാനമായി ഒന്നു കാണാന്‍ എത്തിയത്. പൊതുദര്‍ശനം അവസാനിപ്പിക്കുമ്ബോഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. തബു, ഹേമ മാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍, ദാപിക പദുകോണ്‍, ചിരഞ്ജീവി, ജാക്കി ഷറോഫ്,ഷാഹിദ് കപൂര്‍, സഞ്ജയ് ലീല ഭന്‍സാലി തുടങ്ങിയവര്‍ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിലെത്തിയിരുന്നു.

രാവിലെ 9.30 മുതല്‍ അ​േന്ധരി ലോഖ്​ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ ശ്രീദേവിയുശട ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരുന്നു. 12.30 വരെ നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ക്ലബിനിനു പുറത്ത്​ വന്‍സുരക്ഷയായിരുന്നു പൊലീസ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ എത്തി. ആരാധകരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊതുദര്‍ശന സമയം കഴിഞ്ഞും ആരാധകര്‍ ഇഷ്ട താരത്തെ അവസാനനോക്കുകാണാന്‍ കാത്തു നിന്നിരുന്നു. തിരക്കുമൂലം പലര്‍ക്കും ഉപചാരമര്‍പ്പിക്കാനും സാധിച്ചില്ല.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബോളിവുഡ്​ താരങ്ങളും രാഷ്​ട്രീയ സാംസ്​കാരിക രംഗത്തെ പ്രമുഖരും ആദരാഞ്​ജലി അര്‍പ്പിക്കാന്‍ അന്ധേരിയിലെ വസതിയില്‍ എത്തിയിരുന്നു.

വൈകീട്ട് മൂന്നരക്കാണ്​ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തില്‍ സംസ്​കാരം നടക്കുക. പ്രിയതാരത്തിന്​ ആദരാഞ്​ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്​ സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനിനുമുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്​. അതേസമയം, മാധ്യമപ്രവര്‍ത്തകരെ കാമറകളുമായി കടത്തിവിട്ടില്ല. കാമറകള്‍ പുറത്തുവെച്ച്‌​ മാധ്യമപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാമെന്ന്​ കുടുംബം അറിയിച്ചു. പൊതുദര്‍ശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം നടക്കും.

ശനിയാഴ്​ച ദുബൈയില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഒാടെയാണ്​ മുംബൈ അന്ധേരിയിലെ വീട്ടിലെത്തിച്ചത്​. ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഭര്‍ത്താവ് ബോണി കപൂര്‍, സഹോദരന്‍ സഞ്ജയ് കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. നടപടിക്രമങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച വൈക​​ുന്നേരത്തോടെയാണ് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്.

 

Read more topics: film actor, sreedevi, start,
English summary
Sreedevi's physical body
topbanner

More News from this section

Subscribe by Email