Friday October 19th, 2018 - 12:32:pm
topbanner
Breaking News

റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയുടെ അന്ത്യാഭിലാഷം ; മകന്‍ ആശുപത്രിയില്‍ താലികെട്ടി

suji
റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയുടെ അന്ത്യാഭിലാഷം ; മകന്‍ ആശുപത്രിയില്‍ താലികെട്ടി

അമ്മമാര്‍ അങ്ങനെയാണ്. മകന്റെ ഉത്തരവാദിത്വം സുരക്ഷിതമായി ഒരു കൈയ്യില്‍ ഏല്‍പ്പിക്കാന്‍ അവര്‍ ആഗ്രഹിക്കും. അങ്ങനെ ഒരമ്മയുടെ തീരുമാനം ഏവരിലും കണ്ണീരാവുകയാണ്.സേലത്തെ ആശുപത്രിയില്‍ മരണത്തെ കാത്തുകിടന്ന ഈ അമ്മയ്ക്ക് മകന്റെ വിവാഹം നടന്നുകാണാനായിരുന്നു മോഹം.

കുക്കായി ജോലി ചെയ്തിരുന്ന ശാന്തിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് റോഡപകടത്തില്‍ ഗുരുതമായി പരുക്കേറ്റത്. സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. എന്നാല്‍ താന്‍ അധികമൊന്നും ജീവിക്കാന്‍ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞ ശാന്തി മകനോട് തന്റെ അവസാനത്തെ ആഗ്രഹം വ്യക്തമനാക്കി. മകന്‍ പ്രഭാകറിന്റെ വിവാഹം കാണണം, അതിന് ശേഷം മരിച്ചാലും കുഴപ്പമില്ലെന്ന്.

എന്തായാലും ഭാഗ്യത്തിന് പ്രഭാകറിന്റെ വധുവിനെ നേരത്തെ കണ്ടെത്തി വെച്ചിരുന്നതിനാല്‍ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ താമസമുണ്ടായില്ല. പ്രതിശ്രുത വധുവിനെ പറഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും ബുദ്ധിമുട്ടായിരുന്നു പെണ്‍വീട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍. ഒടുവില്‍ പ്രഭാകറിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി വിവാഹം നടത്താന്‍ തയ്യാറായതോടെ ആശുപത്രി മുറി വിവാഹവേദിയായി.

ആശുപത്രി പരിസരത്തുള്ള ചെറിയ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. ഇതിന് ശേഷം ഭാര്യയുമായി എത്തി അമ്മയുടെ അനുഗ്രഹം വാങ്ങി പ്രഭാകര്‍ അമ്മയുടെ ആഗ്രഹം സാധിച്ചു.

 

Read more topics: Son, knot , hospital, mothers wish
English summary
Son ties nuptial knot in hospital to fulfil mothers wish
topbanner

More News from this section

Subscribe by Email