topbanner
Saturday March 25th, 2017 - 9:22:am
topbanner

ആപ് നേതാവ് സോംനാഥ് ഭാരതിയും വിവാദ സുവിശേഷകന്‍ തങ്കു ബ്രദറും തമ്മിലുള്ള കൂടിക്കാഴ്ച വിവാദത്തില്‍

NewsDesk
ആപ് നേതാവ് സോംനാഥ് ഭാരതിയും വിവാദ സുവിശേഷകന്‍ തങ്കു ബ്രദറും തമ്മിലുള്ള കൂടിക്കാഴ്ച വിവാദത്തില്‍

കോട്ടയം: വിവാദ സുവിശേഷ പ്രവര്‍ത്തകന്‍ തങ്കു ബ്രദറിന്റെ മകന്റെ വിവാഹത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവ് സോംനാഥ് ഭാരതി പങ്കെടുത്തത് വിവാദമാകുന്നു.

കളങ്കിതനെന്ന് പേരുകേട്ട ഒരു വ്യക്തിയുമായി ആത്മബന്ധം പുലര്‍ത്തിയത് ശരിയായില്ലെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം നേതാവ് സാറാ ജോസഫ് പറഞ്ഞു.

കറ പുരണ്ട വ്യക്തികളുമായി കൂട്ടുകൂടുന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ദോഷം ചെയ്യും. കേരളത്തിലെത്തുമ്പോള്‍ തങ്കു ബ്രദര്‍ ആരാണ് എന്നെങ്കിലും അറിഞ്ഞിരിക്കണമായിരുന്നുവെന്നും സാറാ ജോസഫ് വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം സാറാജോസഫ് രാജിവച്ചിരുന്നു. പാര്‍ട്ടിയുമായുളള അഭിപ്രായ വ്യത്യാസത്തിന്റെ കാര്യത്തിലാണ് രാജിയെന്നാണ് വിവരം.

English summary
Somnath-Bharti-meets-thanku-brother
topbanner topbanner

More News from this section

Subscribe by Email