Monday September 24th, 2018 - 3:38:am
topbanner

സര്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ വിശ്വസിക്കാനാകാത്ത നുണകള്‍ പ്രചരിപ്പിക്കണോ.. പ്രധാനമന്ത്രിക്കെതിരെ അമ്പെയ്ത് ശത്രുഘന്‍ സിന്‍ഹ

suji
 സര്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ വിശ്വസിക്കാനാകാത്ത നുണകള്‍ പ്രചരിപ്പിക്കണോ.. പ്രധാനമന്ത്രിക്കെതിരെ അമ്പെയ്ത് ശത്രുഘന്‍ സിന്‍ഹ

കോണ്‍ഗ്രസ് നേതാക്കളും, പാകിസ്ഥാന്‍ അധികൃതരും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി എംപി ശത്രുഘന്‍ സിന്‍ഹ രംഗത്ത്. തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ അവിശ്വസനീയമായ കഥകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നുവെന്നാണ് ബിജെപി എംപിയുടെ ആരോപണം.

'ബഹുമാനപ്പെട്ട സര്‍, തെരഞ്ഞെടുപ്പുകള്‍ ഏത് വിധേനയും വിജയിക്കാന്‍, അതും അതിന്റെ അവസാന ഘട്ടം എത്തിനില്‍ക്കുമ്പോള്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവിശ്വസനീയമായ കഥകള്‍ പ്രചരിപ്പിക്കണെന്ന് നിര്‍ബന്ധമുണ്ടോ? അവരെ പാക് ഹൈക്കമ്മീഷണറും, ജനറല്‍മാരുമായും ബന്ധപ്പെടുത്തുന്നു, അതിശയകരം', എന്നാണ് അഭിനേതാവ് കൂടിയായ ബിജെപി എംപിയുടെ ട്വീറ്റ്.

തെരഞ്ഞെടുപ്പിന് മുന്‍പ് വിഷയങ്ങള്‍ വര്‍ഗ്ഗീയവത്കരിക്കുന്ന രീതി അവസാനിപ്പിക്കണം. പ്രധാനമന്ത്രി വികസനത്തിന്റെ പേരില്‍ നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കണം. ട്വിസ്റ്റും, കഥകളും, മറച്ചുവെയ്ക്കലുകളും ഒഴിവാക്കി ഭവനം, വികസനം. യുവാക്കളുടെ തൊഴില്‍, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ഊന്നിയുള്ള വികസന മോഡല്‍ നടപ്പാക്കാം. ആരോഗ്യപരമായ തെരഞ്ഞെടുപ്പ് രീതികളിലേക്ക് മടങ്ങിപ്പോകാമെന്നും ശത്രുഘന്‍ സിന്‍ഹ വ്യക്തമാക്കി.

 

Read more topics: Shatrughan Sinha ,modi,tales,election
English summary
Shatrughan Sinha questions Modi over unbelievable tales against opponents
topbanner

More News from this section

Subscribe by Email