Thursday June 20th, 2019 - 6:52:pm
topbanner
topbanner

ശാരദാ ചിട്ടി തട്ടിപ്പ് ; അറസ്റ്റ് വൈകിപ്പിക്കണം;മുന്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ സുപ്രീംകോടതിയെ സമീപിച്ചു

Raji Mejo
ശാരദാ ചിട്ടി തട്ടിപ്പ് ; അറസ്റ്റ് വൈകിപ്പിക്കണം;മുന്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ സുപ്രീംകോടതിയെ സമീപിച്ചു

കൊല്‍ക്കത്ത:അറസ്റ്റ് നടപടികള്‍ വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ സുപ്രീം കോടതിയെ സമീപിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതിയായ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സംശയിക്കുന്ന രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നലെയാണ് രാജിവ് കുമാറിന്റെ നീക്കം. പശ്ചിമ ബംഗാളില്‍ അഭിഭാഷക സമരം നടക്കുന്നതിനാല്‍ അറസ്റ്റ് നടപടികള്‍ നീക്കി വക്കണെമെന്നാണ് രാജിവ് കുമാറിന്റെ ആവശ്യം

ശാരദി ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തന്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കുന്നത്. സി ബി ഐ ക്ക് നിമമപരമായ നടപടികളിലേക്ക് നീങ്ങാമെന്നും രാജീവ് കുമാറിനു ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഏഴ് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാജിവി കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് നടപടികളില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം നല്‍കണം എന്നാണ് രാജീവ് കുമാര്‍ ആവശ്യപെട്ടിരിക്കുന്നത്.

തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണെന്നും രാജീവ് കുമാര്‍ ആവശ്യപെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ അഭിഭാഷക സമരമ നടക്കുന്നതിലാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഫെബ്രുവരിയില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി .ബി. ഐ സംഘത്തെ പശ്ചിമ ബംഗാള്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ബി ജെ പി യും ത്രിണമൂല്‍ കോണ്‍ഗ്രസ്സും പരസ്യ സംവാദങ്ങളിലക്ക് നീങ്ങുന്നത്.

 

English summary
Saradha chit fund scam Former Kolkata City Police Commissioner has approached the Supreme Court
topbanner

More News from this section

Subscribe by Email