Friday February 22nd, 2019 - 4:23:pm
topbanner

സച്ചിന്റെ രാജ്യസഭയിലെ ആദ്യ പ്രസംഗം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് അംഗങ്ങള്‍

suji
 സച്ചിന്റെ രാജ്യസഭയിലെ ആദ്യ പ്രസംഗം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് അംഗങ്ങള്‍

ന്യഡല്‍ഹി: ഭരത് രത്‌ന അവാര്‍ഡ് ജേതാവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി രാജ്യസഭയില്‍ സംസാരിക്കുന്നു. രാവിലെ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ആ ചരിത്ര നിമിഷം അലങ്കോലമാക്കി കോണ്‍ഗ്രസ് അംഗങ്ങള്‍. രാജ്യസഭയില്‍ അംഗമായ ശേഷവും ആവശ്യത്തിന് ഹാജരില്ലെന്ന് വിമര്‍ശനത്തിനിടെയാണ് ഇന്ത്യയില്‍ സ്‌പോര്‍ട്‌സിന്റെ ഭാവിയെന്ന വിഷയത്തില്‍ സച്ചിന്‍ പ്രസംഗത്തിന് ഒരുങ്ങിയത്.

പാകിസ്ഥാനെയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ബന്ധിപ്പിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ശൈത്യകാല സമ്മേളനം കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നത്. തന്റെ പ്രസംഗം ആരംഭിക്കാനായി സച്ചിന്‍ എഴുന്നേറ്റ് നിന്നപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടര്‍ന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബഹളം കുറയാനായി കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.

ഇതോടെ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സച്ചിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. ഭാരത് രത്‌ന ജേതാവിനോട് അല്‍പ്പം ബഹുമാനം കാണിക്കാനും വെങ്കയ്യ പറഞ്ഞുനോക്കി. ഇതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ രാജ്യസഭ പിരിയുന്നതായി അധ്യക്ഷന്‍ പ്രസ്താവിച്ചു. ഇതോടെ സച്ചിന്റെ രാജ്യസഭയിലെ കന്നിപ്രസംഗം ആരംഭിക്കുന്നതിന് മുന്‍പെ റദ്ദാക്കപ്പെട്ടു.

സച്ചിനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന നടപടി നാണക്കേടാണെന്ന് രാജ്യസഭ എംപി ജയ ബച്ചന്‍ അഭിപ്രായപ്പെട്ടു. എംപി ഫണ്ടില്‍ അനുവദിച്ചിട്ടില്ല തുകയില്‍ 98 ശതമാനവും വിനിയോഗിച്ച എംപി കൂടിയാണ് സച്ചിന്‍.

 

Viral News

English summary
Sachin Tendulkar Rajya Sabha speech foiled by congerss
topbanner

More News from this section

Subscribe by Email