Wednesday November 14th, 2018 - 8:13:am
topbanner

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ്: തിങ്കളാഴ്ച നോട്ടീസ് നല്‍കും

rajani v
സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ്: തിങ്കളാഴ്ച നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തിങ്കളാഴ്ച നല്‍കും. സിപിഎം, സിപിഐ അംഗങ്ങള്‍ ഉള്‍പ്പെടെ അമ്ബതിലധികം പേരാണ് നോട്ടീസിനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. രാജ്യസഭാ അധ്യക്ഷന് തിങ്കളാഴ്ച ഇത് കൈമാറും.

നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ ഇത് അധ്യക്ഷന് അംഗീകരിക്കേണ്ടി വരും. ഇങ്ങനെ അംഗീകരിക്കുന്ന നോട്ടീസിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനുള്ള നടപടിയാകും പിന്നീടുള്ളത്.

ഇതിനു ശേഷം സമിതി നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇതില്‍ വിചാരണ വേണമോ എന്ന് തീരുമാനിക്കുന്നത്. നടപടി പ്രസിഡന്റ് അംഗീകരിച്ചാല്‍ ഇംപീച്ച്മെന്റ് യാഥാര്‍ഥ്യമാകും.

 

English summary
SUPREMCOURT CHIEF JUSTICE IMPEACHMENT
topbanner

More News from this section

Subscribe by Email