Thursday November 15th, 2018 - 10:51:pm
topbanner

നിസ്സാര കാര്യത്തിന് പത്രസമ്മേളനം വിളിച്ച് കോലാഹലമെന്തിന്‌; ജഡ്ജിമാരോട് ബാര്‍ കൗണ്‍സില്‍

suji
നിസ്സാര കാര്യത്തിന് പത്രസമ്മേളനം വിളിച്ച് കോലാഹലമെന്തിന്‌; ജഡ്ജിമാരോട് ബാര്‍ കൗണ്‍സില്‍

നിസ്സാര കാര്യത്തിന് പത്രസമ്മേളനം വിളിച്ച നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍. പൊതുജന മധ്യത്തില്‍ ഇക്കാര്യങ്ങള്‍ എത്തിക്കുന്നതിന് പകരം ആഭ്യന്തരമായി തന്നെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാനന്‍ കുമാര്‍ മിശ്ര വിമര്‍ശിച്ചു.

പരമോന്നത കോടതിയിലെ ഒരു ചെറിയ വിഷയത്തിന്റെ പേരില്‍ പത്രസമ്മേളനം വിളിച്ചത് സങ്കടകരമാണ്. ആഭ്യന്തരമായി തന്നെ ഇത് പരിഹരിക്കാമായിരുന്നു. ഇതിന് സാധിച്ചില്ലെങ്കില്‍ മറ്റ് ജഡ്ജിമാരെയും, ബാര്‍ കൗണ്‍സില്‍ അംഗങ്ങളെയും ഉള്‍പ്പെടുത്താമായിരുന്നു. അതിന് പകരം പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്തത് ജുഡീഷ്യറിയെ ബലഹീനമാക്കും, ഇതുമൂലം ജനാധിപത്യവും, മിശ്ര വ്യക്തമാക്കി.

ബാര്‍ കൗണ്‍സില്‍ ചീഫ് ജസ്റ്റിസും, മറ്റ് സീനിയര്‍ ജഡ്ജിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സുപ്രീംകോടതിയിലെ നാല് സീനിയര്‍ ജഡ്ജിമാരാണ് ഇന്നലെ പത്രങ്ങളെ കണ്ടത്.

 

Read more topics: SC judges,issue, bar council
English summary
SC judges holding presser for minor issue of roster is saddening says bar council
topbanner

More News from this section

Subscribe by Email