topbanner
Monday October 23rd, 2017 - 2:23:am
topbanner

പടക്കനിരോധനം ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയാണെന്ന് ബാബാ രാംദേവ്

rajani v
പടക്കനിരോധനം ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയാണെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: ദീപാവലിക്കാലത്ത് ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ യോഗാ ഗുരു ബാബാ രാംദേവ്. പടക്കനിരോധനം ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയാണെന്ന് ബാബാ രാംദേവ് ആരോപിച്ചു.

ഒരു സ്വകാര്യ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് ബാബാ രാംദേവ് ഈ ആരോപണം ഉന്നയിച്ചത്. ഡല്‍ഹിയിലെ കടുത്ത വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി വിധി.

ആഘോഷവേളകളിലെ പടക്കത്തിന്റെ ഉപയോഗം വായു മലിനീകരണം വര്‍ധിപ്പിക്കുന്നതായി കണ്ട് 2016 നവംബര്‍ 11നാണ് ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന മേഖലയില്‍ പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഈ വിലക്കിന് താല്‍ക്കാലിക ഇളവ് അനുവദിച്ചു.

 

English summary
Ramdev opposes SC ban on firecrackers
topbanner topbanner

More News from this section

Subscribe by Email