Tuesday March 19th, 2019 - 3:40:pm
topbanner
topbanner

 കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്നാഥ് സിംഗ്

RA
 കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്നാഥ് സിംഗ്

 

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അന്ത്യോപചാരം അര്‍പ്പിച്ചു. രാജ്‍നാഥ് സിംഗും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗും സിആര്‍പിഎഫ് ക്യാമ്പിലെ മറ്റ് സൈനികര്‍ക്കൊപ്പം ആക്രമണത്തില്‍ മരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാന്‍ ഒപ്പം ചേര്‍ന്നു.ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകി.

പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീർ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാൻ കൂടിയത്. പുല്‍വാമയില്‍ നിന്നും ബദ്‍ഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്.സഹപ്രവര്‍ത്തകര്‍ക്ക് സൈനികര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ വൈകാരിക നിമിഷങ്ങള്‍ക്ക് സൈനിക ക്യാമ്ബ് സാക്ഷിയായി.

Viral News

English summary
Rajnath Singh helps carry coffin of slain CRPF jawan
topbanner

More News from this section

Subscribe by Email