Sunday September 23rd, 2018 - 6:34:pm
topbanner

അമിത് ഷായുടെ മകനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് രാജ്നാഥ് സിങ്

suvitha
അമിത് ഷായുടെ മകനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആരോപണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ശീയ അന്വേഷണ ഏജന്‍സിയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാജ്നാഥ് സിങ്. കൂടാതെ സമയാസമയങ്ങളില്‍ ഉണ്ടാകുന്നതാണ് ഇത്തരം ആരോപണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞകാലങ്ങളിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അടിസ്ഥാനരഹിതമായ വാര്‍ത്തയാണതെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഒരു ഒാണ്‍ലൈന്‍ പോര്‍ട്ടലായിരുന്നു അമിത് ഷായുടെ മകന്‍ ജെയ് ഷാ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം വന്‍ വരുമാനം ഉണ്ടാക്കിയെന്ന വാര്‍ത്ത കണക്കുകള്‍ സഹിതം പുറത്തുവിട്ടത്. 

English summary
Rajnath Singh says that the allegations against Amit Shah's son are baseless
no relative items
topbanner

More News from this section

Subscribe by Email