Tuesday October 23rd, 2018 - 6:49:am
topbanner
Breaking News

കമല്‍ഹാസനൊപ്പം കൈകോര്‍ക്കുമോ ? രജനിയുടെ പ്രതികരണമിങ്ങനെ

suji
കമല്‍ഹാസനൊപ്പം കൈകോര്‍ക്കുമോ ? രജനിയുടെ പ്രതികരണമിങ്ങനെ

കമല്‍ഹാസന്‍ ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്കെത്തുന്നു. എല്ലാ ഭാവുകങ്ങളും അറിയിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും രംഗത്തെത്തി. 

രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒന്നിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കാലത്തിന് മാത്രമെ അതിന് ഉത്തരം നല്‍കാന്‍ സാധിക്കുകയുള്ളു നമുക്ക് കാത്തിരുന്ന് കാണാം എന്നായിരുന്നു രജനീകാന്ത് മറുപടി നല്‍കിയത്.

കമല്‍ഹാസന്‍ ഇന്നലെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ച് ഒറ്റ കക്ഷിയായി മുന്നോട്ടുപോകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇപ്പോള്‍ രജനീകാന്ത് നടത്തിയിരിക്കുന്നത്.

എന്നാല്‍, ഇരുവരും ഒന്നിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അടിസ്ഥാനപരമായ തത്വശാസ്ത്രങ്ങളില്‍ തന്നെ വിഭിന്ന മുഖങ്ങളില്‍നില്‍ക്കുന്നവര്‍ തമ്മില്‍ രാഷ്ട്രീയത്തില്‍ യോജിക്കാന്‍ സാധിക്കില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

 

Read more topics: Rajinikanth , Kamal Haasan,politics
English summary
Rajinikanth and Kamal Haasan join together in politics
topbanner

More News from this section

Subscribe by Email