topbanner
Monday January 22nd, 2018 - 12:04:am
topbanner

പിറന്നാള്‍ ദിനം രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയില്ല ; നിരാശയില്‍ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

suji
പിറന്നാള്‍ ദിനം രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയില്ല ; നിരാശയില്‍ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുന്ന ഒരുപിടി ആരാധകരുണ്ട് . എന്നാല്‍ അന്തിമ തീരുമാനം രജനി പറയുന്നുമില്ല. പിറന്നാള്‍ ദിവസം ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല . ഇതോടെ കാത്തിരുന്ന് മടുത്ത ഒരു ആരാധകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

രാഷ്ട്രീയ പ്രഖ്യാപനം എന്നെന്ന് പറഞ്ഞില്ലെന്ന പേരിലാണ് 42 കാരനായ ആരാധകന്‍ ആത്മഹത്യ ചെയ്തത്. സേലം അളകാപുരത്തെ വീട്ടില്‍ വച്ച് കീടനാശിനി കഴിക്കുകയായിരുന്നു. അവശ നിലയില്‍ ഏഴുമലൈയെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു.                                                                     
ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരിചരണത്തില്‍ ഏഴുമലൈ സാധാരണ നിലയിലെത്തി. പിറന്നാള്‍ ദിനം രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്താത്തതിനെ തുടര്‍ന്നുള്ള നിരാശയിലാണ് കടുംകൈ ചെയ്തതെന്ന് യുവാവ് പറഞ്ഞു. ഏതായാലും ഇത്ര കടുംകൈ വേണമായിരുന്നോ എന്നാണ് ഏവരും ചോദിക്കുന്നത് .

Read more topics: Rajini fan, suicide attempt
English summary
Rajini fan attempts suicide
topbanner topbanner

More News from this section

Subscribe by Email