Saturday September 22nd, 2018 - 10:35:pm
topbanner

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിയോ ഹോട്ടലില്‍ മരിച്ച നിലയില്‍

NewsDesk
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിയോ ഹോട്ടലില്‍ മരിച്ച നിലയില്‍

മുംബയ്: ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഫിസിയോയെ മുംബയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫിസിക്കല്‍ ഫിറ്റ്നസ് ട്രെയിനര്‍ രാജേഷ് സാവന്തിനെയാണ് ( 40 ) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം വിജയിച്ച ശേഷം ഇന്ത്യന്‍ ടീം ഹോട്ടല്‍ വിട്ടുപോയെങ്കിലും, സാവന്ത് ഹോട്ടലില്‍ തുടരുകയായികുന്നു.

ശനിയാഴ്ച രാത്രി മുതല്‍ സാവന്തിനെ ഫോണില്‍ വിളിച്ചിട്ട് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് രാവിലെ ടീമിന്റെ പരിശീലനത്തിന് സാവന്ത് എത്താതിരുന്നതോടെ , ഹോട്ടലിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read more topics: cricket, trainer, found dead,
English summary
cricket team trainer found dead in hotel room
topbanner

More News from this section

Subscribe by Email