Monday October 22nd, 2018 - 8:24:pm
topbanner
Breaking News

ലോകത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റുമായി റെയില്‍വെ; പത്താം ക്ലാസും ഐടിഐയും ഉണ്ടെങ്കില്‍ 90,000 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

suji
ലോകത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റുമായി റെയില്‍വെ; പത്താം ക്ലാസും ഐടിഐയും ഉണ്ടെങ്കില്‍ 90,000 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ലോക്കോ പൈലറ്റ് മുതല്‍ ടെക്‌നീഷ്യന്‍മാരുടെ വരെയുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് റെയില്‍വെ മന്ത്രാലയം. ഏകദേശം 90,000 ഒഴിവുകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. പത്താം ക്ലാസാണ് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത, ഐടിഐ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

ടെക്‌നീഷ്യന്‍ തസ്തികയില്‍ ഗ്രൂപ്പ് സി ലെവല്‍ 2വില്‍ ഫിറ്റര്‍, ക്രെയിന്‍ ഡ്രൈവര്‍, ബ്ലാക്‌സ്മിത്ത്, കാര്‍പെന്റര്‍, ഗ്രൂപ്പ് സി ലെവല്‍ 1ല്‍ ട്രാക്ക് മെയിന്റെയിനര്‍, പോയിന്റ്‌സ് മാന്‍, ഹെല്‍പ്പര്‍, ഗെയിറ്റ്മാന്‍ എന്നീ ഒഴിവുകളാണുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് റെയില്‍വെ ഇക്കുറി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

ഗ്രൂപ്പ് സി ലെവല്‍ 2 തസ്തികയിലേക്ക് 18 മുതല്‍ 28 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് സി ലെവല്‍ 1 തസ്തികകളില്ഡ 18-31 ആണ് പ്രായം. ഏഴാം ശമ്പള കമ്മീഷന്‍ ലെവല്‍ 2 പ്രകാരം ആദ്യത്തെ പോസ്റ്റില്‍ 19,900-63,200 രൂപയാണ് ശമ്പളം. രണ്ടാമത്തെ തസ്തികകളില്ഡ 18,000 മുതല്‍ 56,900 രൂപയാണ് വേതനം.

ഗ്രൂപ്പ് സി ലെവല്‍ 2 അപേക്ഷിക്കേണ്ട അവസാന തീയതി 2018 മാര്‍ച്ച് അഞ്ചാണ്. ലെവല്‍ 1 അപേക്ഷകള്‍ മാര്‍ച്ച് 12 വരെ സ്വീകരിക്കും.

 

Read more topics: railway, recruitment, jobs
English summary
Railway recruitment drive 2018: Around 90,000 jobs on offer, apply now
topbanner

More News from this section

Subscribe by Email