Thursday November 15th, 2018 - 2:14:pm
topbanner

സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പോരാടുന്നത്: രാ​ഹു​ൽ ഗാന്ധി

fasila
സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പോരാടുന്നത്: രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര​ത്തി​നു​വേ​ണ്ടിയ​ല്ല, സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പോ​രാ​ടു​ന്ന​തെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ആ​സാ​മി​ലും പ​ഞ്ചാ​ബി​ലും നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ത്യ​ത്തി​നു വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ജീ​വ​ൻ ന​ൽ​കി​യ​ത്.

ഇ​ത് 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രതിഫലിക്കുമെന്നും 2019-ൽ ​കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ജ​ൻ ആ​ക്രോ​ശ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഏ​കീ​ക​ര​ണ​ത്തി​നും ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യു​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് യാ​തൊ​ന്നും ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഡോ​ക് ലാ​യി​ൽ ചൈ​ന ഹെ​ലി​പാ​ഡ് നി​ർ​മി​ക്കു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യാ​തൊ​രു അ​ജ​ണ്ട​യും ഇ​ല്ലാ​തെ ചൈ​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​വെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും രാ​ജ്യ​ത്ത് വ​ർ​ഗീ​യ​വി​ദ്വേ​ഷം വ​ള​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​രാ​ജ്യം സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ്ഥ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഠു​വ, ഉ​ന്നാ​വോ മാ​ന​ഭം​ഗ​കേ​സു​ക​ളി​ലും മോ​ദി സ​ർ​ക്കാ​രി​നെ രാ​ഹു​ൽ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ക​ർ​ഷ​ക​ർ​ക്കും മോ​ദി സ​ർ​ക്കാ​ർ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

Read more topics: Rahul Gandhi, says, about, congress
English summary
Rahul Gandhi says about congress
topbanner

More News from this section

Subscribe by Email