Monday December 10th, 2018 - 4:30:pm
topbanner

രാജീവ് ഗാന്ധിക്കെതിരായ മഹാസഖ്യത്തിന്റെ ആരോപണം ബിജെപിക്കെതിരെ ഉയര്‍ത്തി രാഹുല്‍ ഗാന്ധി

Aswani
രാജീവ് ഗാന്ധിക്കെതിരായ മഹാസഖ്യത്തിന്റെ ആരോപണം ബിജെപിക്കെതിരെ ഉയര്‍ത്തി രാഹുല്‍ ഗാന്ധി

രാജസ്ഥാന്‍: രാജീവ് ഗാന്ധിക്കെതിരായ മഹാസഖ്യത്തിന്റെ ആരോപണം രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുകയാണ്. ഇലക്ഷന് മുന്നോടിയായുള്ള രാജസ്ഥാനിലെ ദുന്‍ഗര്‍പൂര്‍ ജില്ലയിലെ സഗ്വാരയിലെ റാലിയില്‍ പങ്കെടുത്തു സംസാരിക്കകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ മോദിക്കെതിരെ പരാമര്‍ശം ഉന്നയിച്ചിരുന്നു.

ഫ്രാന്‍സുമായി നടത്തുന്ന റാഫേല്‍ കാരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക തിരിമറി നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാത്ത മോദി പൂര്‍ണ പരാജയമാണെന്നും രാഹുല്‍ പറഞ്ഞു.

1980 ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും മഹാസഖ്യം ഉപയോഗിച്ചിരുന്നത് ഇതേ വാക്കുകള്‍ തന്നെയായിരുന്നു. ബിജെപി അന്ന് രാജീവ് ഗാന്ധിയെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്നു പറഞ്ഞാണ് ആരോപണം ഉന്നയിച്ചിരുന്നത്.

രാജ്യത്ത് ഉള്ള ഏതാനും ചിലര്‍ക്ക് മാത്രം ഉതകുന്ന പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും രാജ്യത്തെ സമ്പന്നരായവര്‍ക്ക് മാത്രമാണ് അച്ചാ ദിന്‍ വന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഗബ്ബര്‍സിങ് ടാക്സ് ജിഎസ്ടിയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശ്രമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. വ്യവസായികള്‍ക്ക് നല്‍കിയ 1,50,000 കോടിയോളം രൂപ സര്‍ക്കാര്‍ എഴുതി തള്ളുകയാണ്,അങ്ങനെയുള്ള സര്‍ക്കാരിന് എന്തുകൊണ്ട് കര്‍ക്ഷകരുടെ കടങ്ങള്‍ എഴുതി തള്ളിക്കൂടായെന്നും അദ്ദേഹം ചോദിച്ചു.

English summary
Rahul Gandhi raised the allegations against Narendra modi
topbanner

More News from this section

Subscribe by Email