Monday September 24th, 2018 - 9:11:pm
topbanner

ആര്‍എസ്എസ് സൈന്യം പ്രസ്താവന ; ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചെന്ന് രാഹുല്‍

suji
 ആര്‍എസ്എസ് സൈന്യം പ്രസ്താവന ; ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചെന്ന് രാഹുല്‍

രാജ്യത്തിന്റെ സുരക്ഷയ്ക്കായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണിചേരാന്‍ തയ്യാറാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. ഭഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ് കര്‍ണ്ണാടക യൂണിറ്റും രംഗത്തെത്തി.

ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. രാജ്യത്തിനായി ജീവന്‍ ത്യജിച്ചവരെ ബഹുമാനിക്കാത്ത പ്രസ്താവനയാണിത്, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ദേശീയപതാകയെ സല്യൂട്ട് ചെയ്ത ഓരോ സൈനികനെയും അപമാനിക്കുന്ന വാക്കുകള്‍ക്ക് ഭഗവത് മാപ്പ് പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും ഒളിച്ചോടിയ ഭീരുക്കള്‍, ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറാകാത്ത വഞ്ചകര്‍, ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് കര്‍ണ്ണാടക ഘടകത്തിന്റെ അതിരൂക്ഷമായ വിമര്‍ശനം.

കോണ്‍ഗ്രസ് അക്രമം ആരംഭിച്ചതോടെ മറുപടിയുമായി കിരണ്‍ റിജ്ജു രംഗത്തെത്തി. ഇന്ത്യന്‍ സൈന്യം നമ്മുടെ അഭിമാനമാണ്. അടിയന്തര സാഹചര്യങ്ങളില്‍ (കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയല്ല) സൈന്യത്തോടൊപ്പം വോളണ്ടിയറാകാന്‍ ഓരോ ഭാരതീയനും തയ്യാറാകണം. സൈന്യം തയ്യാറെടുക്കാന്‍ 7 മാസത്തോളം വരുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒപ്പം ചേരാന്‍ തയ്യാറാണെന്നാണ് ഭഗവത് വ്യക്തമാക്കിയത്, റിജ്ജു വിശദീകരിച്ചു.

 

Read more topics: rahul gandhi, rss, rijju
English summary
Rahul Gandhi, Congress slams RSS chief, Rijiju hits back
topbanner

More News from this section

Subscribe by Email