Friday April 26th, 2019 - 2:16:am
topbanner
topbanner

രാഹുലിന്റെ വാര്‍ത്താസമ്മേളനം മാറ്റിവെച്ചതിനെ ട്രോളി ബി.ജെ.പി ;മറുപടിയുമായി കോണ്‍ഗ്രസും

Raji Mejo
രാഹുലിന്റെ വാര്‍ത്താസമ്മേളനം മാറ്റിവെച്ചതിനെ ട്രോളി ബി.ജെ.പി ;മറുപടിയുമായി കോണ്‍ഗ്രസും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം മാറ്റിയതിനെ പരിഹസിച്ച് ബി.ജെ.പി രംഗത്ത്. വെള്ളിയാഴ്ച രാവിലെ 10.15ന് നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം മാറ്റിയതിനെ പരിഹസിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്.

രാഹുല്‍ രാവിലെ എഴുന്നേറ്റില്ലെന്ന് തോന്നുന്നു. എന്തായാലും നന്നായി, രാവിലെ നുണപ്രചാരണം ഒഴിവായി എന്നായിരുന്നു ബി.ജെ.പി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബി.ജെ.പി യെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം മാറ്റിയതിനെ പരിഹസിച്ച ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്.

രാവിലെയോ, ഉച്ചയ്ക്കോ, രാത്രിയിലോ ചോര്‍ ചൗക്കീദാര്‍ ഒരു വാര്‍ത്താസമ്മേളനം നടത്തുന്നത് കേട്ടിരുന്നെങ്കില്‍ സന്തോഷമായേനെ. അതിന് അദ്ദേഹത്തിന് കഴിയുമോ എന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ തിരിച്ചടിച്ചു.

 

Read more topics: rahul , gandhi , bjp congress,
English summary
Rahuls news conference was reserved by Trolley BJP and the Congress with a reply
topbanner

More News from this section

Subscribe by Email