Saturday September 21st, 2019 - 5:06:pm
topbanner
Breaking News
jeevanam

റഫാല്‍ മാനേജ്‌മെന്റ് കാര്യാലയത്തിന് നേരെ ആക്രമണം: ആളപായമില്ല

Raji Mejo
 റഫാല്‍ മാനേജ്‌മെന്റ് കാര്യാലയത്തിന് നേരെ ആക്രമണം: ആളപായമില്ല

ഫ്രാന്‍സിലെ ഇന്ത്യയുടെ റഫാല്‍ മാനേജ്‌മെന്റ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതായി വ്യോമസേനയുടെ സ്ഥിരീകരണം. ഞായറാഴ്ച രാത്രിയാണ് അജ്ഞാത സംഘം ഓഫീസ് തകര്‍ത്തത്. റഫാലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താനുള്ള ഗൂഢ നീക്കമായേക്കാം ഇതിന് പിന്നിലെന്നാണ് വ്യോമസേനയുടെ നിഗമനം.

ഫ്രാന്‍സിലെ പാരീസിലാണ് ഇന്ത്യയുടെ റഫാല്‍ മാനേജ്‌മെന്റ് ഓഫീസ്. ഞായറാഴ്ച രാത്രി നടന്ന ആക്രമണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ വാങ്ങിയ 36 റഫാല്‍ യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഓഫീസ് കൈകാര്യം ചെയ്യുന്നത്. ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഓഫീസിന്റെ ചുമതല.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം യുദ്ധ വിമാനങ്ങളുടെ നിര്‍മാണം എന്നിവയുടെ മേല്‍നോട്ടവും മാനേജ്‌മെന്റ് ഓഫീസിനാണ്. ഇവിടെയാണ് ഞായറാഴ്ച രാത്രി അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ഓഫീസ് തകര്‍ക്കാനാണ് ശ്രമം നടന്നതെന്നാണ് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചത്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയാകാം ആക്രമണം നടത്തിയതെന്നാണ് വ്യോമസേനയുടെ നിഗമനം.

 

Viral News

Read more topics: Rafal
English summary
Rafal management office attacked: no people
topbanner

More News from this section

Subscribe by Email