Saturday September 22nd, 2018 - 5:05:am
topbanner

200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ എത്തും

Anju N C
200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ എത്തും

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ടു നിരോധനത്തിന്റെ ഭാഗമായി വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ച 2000 രൂപ നോട്ടുകള്‍ക്ക് പകരമായി 200 രൂപ നോട്ടുകള്‍ എത്തുന്നു. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യവാരത്തോടെയോ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിലെത്തിക്കും.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് മുമ്പുള്ള അവസ്ഥയിലേക്ക് നോട്ടുകളുടെ വിതരണത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ ആര്‍ബിഐ വിപണിയില്‍ എത്തിക്കുന്നത്.

ചരിത്രത്താലാദ്യമായാണ് 200 രൂപ നോട്ടുകള്‍ വിപണിയിലെത്തുന്നത്. അതുകൊണ്ടുതന്നെ 200 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നത് തടയുന്നത് ലക്ഷ്യം വെച്ച് തന്നെയായിരിക്കും ആര്‍ബിഐ 200 രൂപ നോട്ടുകള്‍ വിപണിയിലെത്തിക്കുന്നത്.

200 രൂപ നോട്ടുകള്‍ വ്യാപകമാവുന്നതോടെ എടിഎമ്മില്‍ നിന്ന് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നാണ് കരുതുന്നത്.

Read more topics: RBI, RS 200, introduce, september,
English summary
RBI to introduce RS 200 notes begining september
topbanner

More News from this section

Subscribe by Email