Tuesday February 19th, 2019 - 12:15:am
topbanner

പാസ്ബുക്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം :ആര്‍.ബി.ഐ

rajani v
പാസ്ബുക്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം :ആര്‍.ബി.ഐ

ന്യൂഡല്‍ഹി:ബാങ്ക് അക്കൗണ്ട് ഉടമകളോട് പാസ്ബുക്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശം. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകള്‍ എന്നിവക്കാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രബാങ്കിന്റെ സര്‍ക്കുലര്‍ ഇന്നലെ പുറത്തിറങ്ങി. ബാങ്കുകള്‍ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ് പാസ്ബുക്കുകളില്‍ രേഖപ്പെടുത്തേണ്ടതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍.ജി.ടി.എസ്, എന്‍.ഇ.എഫ്.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ ഉള്‍പ്പെടുത്തണം. എതു ബാങ്കിലേക്കാണ് പണമയച്ചത് ആര്‍ക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും ഉള്‍പ്പെടുത്തണം. ഇതിനൊപ്പം അക്കൗണ്ട് ഉടമ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങളും ഇനി ഉള്‍ക്കൊള്ളിക്കണം.

ഇതിനൊപ്പം വിവിധ ബാങ്ക് ഇടപാടുകള്‍ക്ക് ചുമത്തുന്ന ചാര്‍ജുകളും പാസ്ബുക്കില്‍ രേഖപ്പെടുത്തണം. വിവിധ ഫീസുകള്‍, പിഴ, കമ്മീഷന്‍ എന്നീ രൂപങ്ങളില്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന ചാര്‍ജുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ചെക്ക് ബുക്ക് ലഭിക്കുന്നതിനുള്ള ചാര്‍ജുകള്‍, എസ്.എം.എസ്, എ.ടി.എം സേവനങ്ങള്‍ക്ക് ചുമത്തുന്ന ചാര്‍ജുകള്‍ എന്നിവയും രേഖപ്പെടുത്തണമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമുണ്ട്.

 

Viral News

Read more topics: RBI, passbook, more ,details
English summary
RBI passbook more details
topbanner

More News from this section

Subscribe by Email