Wednesday September 26th, 2018 - 8:24:pm
topbanner

പുതിയ 50,200 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കി

sadu prakash
പുതിയ 50,200 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കി

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പുതിയ 50, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. സെപ്റ്റംബറില്‍ 200 നോട്ടുകള്‍ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായാണ് 200 രൂപ നോട്ടിനൊപ്പം 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത്.

നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ വിതരണത്തിനായി എത്തിയിട്ടുള്ളൂ. ആര്‍.ബി.ഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളിലും മാത്രമാണ് നിലവില്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്. അതേസമയം എ.ടി.എമ്മില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും.

Read more topics: RBI, issue, new, 200, 50, rupees, notes
English summary
RBI issue new 200 and 50 rupees notes
topbanner

More News from this section

Subscribe by Email