Thursday November 22nd, 2018 - 2:00:am
topbanner

ആര്‍ബിഐ ഗവര്‍ണര്‍ക്കു നേര്‍ക്കു കൈയേറ്റശ്രമം

Belbin Puthiyedath
ആര്‍ബിഐ ഗവര്‍ണര്‍ക്കു നേര്‍ക്കു കൈയേറ്റശ്രമം

കോല്‍ക്കത്ത: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയേറ്റശ്രമം. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയിലെ വിമാനത്താവളത്തിലാണ് ഉര്‍ജിത് പട്ടേലിനു നേര്‍ക്ക് കൈയേറ്റശ്രമമുണ്ടായത്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

വൈകിട്ട് ആറോടെ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു പ്രതിഷേധമുയര്‍ന്നത്. ഉര്‍ജിത് പട്ടേലിനെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചവിട്ടിവീഴത്താനും ശ്രമിച്ചു. സുരക്ഷാ ജീവനക്കാരും വിമാനത്താവള അധികൃതരുംചേര്‍ന്ന് വളരെ പണിപ്പെട്ടാണ് ഉര്‍ജിത് പട്ടേലിനെ പുറത്തെത്തിച്ചത്.

കഴിഞ്ഞദിവസം, കോല്‍ക്കത്തയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയ ഉര്‍ജിത് പട്ടേലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

 

 

 

Read more topics: RBI, governor, attacked, kolkata
English summary
RBI governor attacked in kolkata
topbanner

More News from this section

Subscribe by Email