Tuesday November 13th, 2018 - 11:16:am
topbanner

നോട്ട് സൂക്ഷിക്കാനിടമില്ല; അച്ചടി പരിമിധപ്പെടുത്തി ആര്‍.ബി.ഐ

sadu prakash
നോട്ട് സൂക്ഷിക്കാനിടമില്ല; അച്ചടി പരിമിധപ്പെടുത്തി ആര്‍.ബി.ഐ

മുംബൈ: വാണിജ്യ ബാങ്കുകളിലും കറന്‍സി ചെസ്റ്റുകളിലും നോട്ടുകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം കറന്‍സി അച്ചടി പരിമിതപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് അച്ചടി ഇത്രയും കുറയ്ക്കുന്നതെദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍.ബി.ഐയുടെ സൂക്ഷിപ്പുകേന്ദ്രങ്ങളിലും കറന്‍സി ചെസ്റ്റുകളിലും അസാധുവാക്കിയ നോട്ടുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് എണ്ണിത്തീര്‍ക്കേണ്ടതുള്ളതുകൊണ്ടാണിത്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍.ബി.ഐ തയ്യാറായില്ല.

നടപ്പ് വര്‍ഷം 21 ബില്യണ്‍(2100 കോടി)നോട്ടുകള്‍ക്കാണ് ആര്‍.ബി.ഐ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇതിനുമുമ്പത്തെ വര്‍ഷം 28 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 25 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Read more topics: RBI, cuts, printing, notes
English summary
RBI cuts the printing of notes
topbanner

More News from this section

Subscribe by Email