Tuesday November 13th, 2018 - 12:30:pm
topbanner

ആര്‍.ബി.ഐ ഗവര്‍ണ്ണറുടെ ശമ്പളം 90,000 രൂപയില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി

rajani
ആര്‍.ബി.ഐ ഗവര്‍ണ്ണറുടെ ശമ്പളം 90,000 രൂപയില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ശമ്പളത്തില്‍ നൂറ് ശതമാനം വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ വരുത്തി. 90,000 രൂപയില്‍ നിന്ന് 2.5 ലക്ഷമായി കേന്ദ്ര സര്‍ക്കാര്‍ ശമ്പളം ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ അടിസ്ഥാന ശമ്പളം ഇനി മുതല്‍ 2.25 ലക്ഷം ആയിരിക്കും.

ഇതിന് 2016 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ ശമ്പളം നേരത്തെ 80,000 രൂപയായിരുന്നു.അതേസമയം, ആര്‍.ബി.ഐ ഗവര്‍ണറുടേയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടേയും ശമ്പളം മറ്റു ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടേതില്‍ നിന്ന് താഴെയാണ്.

ആര്‍.ബി.ഐയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ശമ്ബളവും ആനുകൂല്യങ്ങളുമടക്കം 2.09 ലക്ഷം രൂപയാണ് ഊര്‍ജിത് പട്ടേല്‍ നവംബറില്‍ വാങ്ങിയത്. ഗവര്‍ണറുടേയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടേയും ശമ്ബളം പുനര്‍നിശ്ചയിച്ചിട്ടുണ്ടെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

Read more topics: RBI, GOVERNER, SALARY, HIKE
English summary
RBI GOVERNER SALARY HIKE
topbanner

More News from this section

Subscribe by Email