Tuesday November 20th, 2018 - 9:17:pm
topbanner

ഭാര്യയെ മയക്കി കിടത്തിയ ശേഷം മകളെ പീഡിപ്പിച്ച അച്ഛന്‍ ഒളിവിൽ

RA
ഭാര്യയെ മയക്കി കിടത്തിയ ശേഷം മകളെ പീഡിപ്പിച്ച അച്ഛന്‍ ഒളിവിൽ

മുസാഫര്‍നഗര്‍: ഭാര്യയ്ക്ക് ഉറക്ക ഗുളിക നല്‍കിയ മയക്കി കിടത്തിശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന്‍ ഒളിവിൽ. 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്.

ഭര്‍ത്താവ് മകളെ ഭീക്ഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയെന്നാണ് അമ്മയുടെ പരാതി. പീഡനവിവരം താന്‍ അറിഞ്ഞതോടെ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി.

കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കുകയും കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതായും എസ്പി ഓംവീര്‍ സിങ് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കടുത്ത ശിക്ഷ തന്നെ ഇയാള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Read more topics: RAPE CASE, FATHER, ARREST
English summary
RAPE CASE FATHER ARREST
topbanner

More News from this section

Subscribe by Email