Monday November 19th, 2018 - 9:17:pm
topbanner

പിഎന്‍ബി തട്ടിപ്പ് ; നീരവ് മോദിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് പ്രിയങ്ക ചോപ്ര

suji
പിഎന്‍ബി തട്ടിപ്പ് ; നീരവ് മോദിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് പ്രിയങ്ക ചോപ്ര

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ 11000 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോദിയുടെ കമ്പനിയുമായുള്ള കരാര്‍ നടി പ്രിയങ്ക ചോപ്ര അവസാനിപ്പിച്ചു. നീരവിന്റെ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറുന്ന കാര്യം താരത്തിന്റെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. കരാര്‍ അവസാനിപ്പിക്കുന്നതിനെ പറ്റി പ്രിയങ്ക നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലൊണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നീരവിന്റെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു പ്രിയങ്ക. തട്ടിപ്പു കേസില്‍ പ്രിയങ്കയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയയുടെ പിന്മാറ്റം. ജ്വല്ലറി ബ്രാന്‍ഡ് അംബാസിഡറായ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കരാറില്‍ നിന്ന് പിന്മാറുന്ന കാര്യം ആലോചിക്കുകയാണ്.

Read more topics: Priyanka,brand ambassador, nirav
English summary
Priyanka quits as nirav modi brand ambassador afte pnb fraud case
topbanner

More News from this section

Subscribe by Email