topbanner
Sunday September 24th, 2017 - 5:31:pm
topbanner

ഹിന്ദുക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മാണം വേണം: ബി.ജെ.പി എം.എല്‍.എയുടെ ആവശ്യം വിവാദത്തില്‍

sadu prakash
ഹിന്ദുക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മാണം വേണം: ബി.ജെ.പി എം.എല്‍.എയുടെ ആവശ്യം വിവാദത്തില്‍

അഹമ്മദാബാദ്: ഹിന്ദുക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന ബി.ജെ.പി എം.എല്‍.എയുടെ ആവശ്യം വിവാദത്തില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള എം.എല്‍.എ സംഗീത പാട്ടീല്‍ ആണ് വിവാദ ആവശ്യവുമായി രംഗത്തെത്തിയത്.

മുസ്ലിങ്ങള്‍ ഭൂമി സ്വന്തമാക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ലിംബായത്ത് മേഖലയിലെ ഹിന്ദുക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ തന്നെ ബന്ധപ്പെട്ടെന്നും അതിനാലാണ് കളക്ടര്‍ക്ക് കത്തെഴുതിയതെന്നും സംഗീത പറയുന്നു.

ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ ഒരു മതവിഭാഗത്തില്‍പെട്ട വ്യക്തിക്ക് മറ്റൊരു മതവിഭാഗത്തില്‍പെട്ട വ്യക്തിയില്‍ നിന്നും ഭൂമി വാങ്ങുന്നത് തടയുന്ന നിയമമാണ് ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട്. ഇത് മണ്ഡലത്തില്‍ നടപ്പിലാക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. ലിംബായത്തില്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൈയടക്കാന്‍ മുസ്ലിങ്ങള്‍ ഭീഷണി ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് എംഎല്‍എ ആരോപിച്ചു.

English summary
Prevent Muslims from buying Hindu properties: BJP MLA
topbanner topbanner

More News from this section

Subscribe by Email