Wednesday November 14th, 2018 - 6:58:pm
topbanner

ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു

NewsDesk
ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു

ഗുരുഗ്രാം:  ഹരിയാനയിൽ ഗര്‍ഭിണിയായ ആടിനെ എട്ടംഗ സംഘം പീഡിപ്പിച്ച്‌ കൊന്നു. ഉടമയുടെ പരാതിയെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. ഹരിയാനയിലെ മേവാത്തിലാണ് സംഭവം. അസ്ലു എന്ന ആളുടെ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ ലഹരിമരുന്നിന് അടിമകളാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സവര്‍ക്കര്‍, ഹാരുണ്‍, ജാഫര്‍ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ മേവാത് ജില്ലയില്‍ ബുധനാഴ്‌ച വൈകിട്ട് നടന്ന സംഭവം പുറത്തുവരുന്നത് ഇപ്പോഴാണ്. സ്ഥലത്തെ സ്ഥിരംകുറ്റവാളികളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ആടിനെ മൃഗഡോക്ടര്‍ പരിശോധിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനയിലാണ് ബലാത്സംഗം ചെയ്തതായി തെളിഞ്ഞത്. മനുഷ്യന്റെ ക്രൂരത മൃഗങ്ങളിലേക്ക് കടക്കുന്നത് പേടിപ്പെടുത്തുന്നതായി പെറ്റയുടെ ഇന്ത്യന്‍ എമര്‍ജന്‍സി റസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ അസര്‍ പറഞ്ഞു. എന്നാല്‍ ഉടന്‍തന്നെ ഇവര്‍ പിടിയിലാകുമെന്നും മേവാത് പൊലീസ് സൂപ്രണ്ട് നസ്‌നീന്‍ ഭാസിന്‍ പറഞ്ഞു. അസ്‌ലപ്പ് ഖാന്‍ എന്ന 27കാരന്റേതാണ് ആട്.

 

Read more topics: Pregnant, goat, dies,
English summary
Pregnant goat dies after being gang-raped
topbanner

More News from this section

Subscribe by Email