Tuesday May 22nd, 2018 - 9:21:pm
topbanner

വിഷം കലര്‍ത്തിയ ബിരിയാണി കഴിച്ച് ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു

suji
വിഷം കലര്‍ത്തിയ ബിരിയാണി കഴിച്ച് ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു

തെലങ്കാനയിലെ രാജാപേട്ടില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബിരിയാണിയില്‍ വിഷം ചേര്‍ത്ത് കഴിച്ചതിനെത്തുടര്‍ന്നാണ് മരണമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബം കൂട്ടമായി ആത്മഹത്യ ചെയ്തതാണോയെന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങളാണ് പോലീസിനെ കുഴക്കുന്നത്.

ഈ സംശയത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കീടനാശിനി ചേര്‍ത്ത ബിരിയാണി കഴിച്ചാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹ മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴ് പേരുടെയും മൃതേഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

ബല്‍രാജ് (44), ഭാര്യ തിരുമല (39), മക്കളായ ശിവാനി (14), ചിന്തു (12), ബണ്ണി (8), തിരുമലയുടെ മാതാപിതാക്കളായ ബാല നരസയ്യാ (65), ഭരതമ്മ(60) എന്നിവരാണ് മരിച്ചത്. ബല്‍രാജിന്റെ കുടുംബാംഗങ്ങള്‍ ഒരു മുറിയിലും, മാതാപിതാക്കള്‍ മറ്റൊരു മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാകുറിപ്പ് കിട്ടാത്തതാണ് പോലീസിനെ കുഴപ്പത്തിലാക്കുന്നത്.

 

Read more topics: Poisoned biryani ,death
English summary
Poisoned biryani kills seven Telangana family members

More News from this section

Subscribe by Email