Sunday September 23rd, 2018 - 3:56:pm
topbanner

മുസ്ലീം യുവതിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ അമ്മയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി

suji
മുസ്ലീം യുവതിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ അമ്മയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി

മുസ്ലീം യുവതിയുമായി പ്രണയത്തിലായിരുന്ന 23 കാരനായ ഫോട്ടോഗ്രാഫറെ പെണ്‍കുട്ടിയുടെ കുടുംബം ചേര്‍ന്ന് നാട്ടുകാരുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, അച്ഛന്‍, അമ്മാവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

20 കാരിയുമായ യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. ഒളിച്ച് നിന്ന സംഘം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്തുവന്നപ്പോള്‍ മകന്‍ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്കിതിന്റെ അയല്‍വാസി ആയിരുന്നപ്പോഴാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയം തുടര്‍ന്നു. ഈകാര്യത്തില്‍ അങ്കിതും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാര്‍ വ്യക്തമാക്കി.

Read more topics: Photographer, murder, delhi
English summary
Photographer Killed By Girlfriends Family On Delhi Road Say Police
topbanner

More News from this section

Subscribe by Email