topbanner
Friday April 28th, 2017 - 9:28:pm
topbanner

ചാരവൃത്തി അറസ്റ്റിലായ രഞ്ജിത്ത് പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി

NewsDesk
ചാരവൃത്തി അറസ്റ്റിലായ രഞ്ജിത്ത് പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി

ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ  ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിഅറസ്റ്റിലായ മലയാളി വ്യോമസേന ഉദ്യോഗസ്ഥനായ  രഞ്ജിത്ത് പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച്   അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച് കൂടുതല്‍ ചോദ്യംചെയ്യുന്നതിനുവേണ്ടി രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നും അന്വേഷണ സംഘം ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചവരെ നീട്ടി മജിസ്‌ട്രേറ്റ് ധീരജ് മിത്തല്‍ ഉത്തരവിറക്കി.

പാക് സംഘടന ചാര സുന്ദരിയെ ഉപയോഗിച്ച് തേന്‍കെണി എ പദ്ധതിയിലൂടെലാണ് രഞ്ജിത്തിനെ കുടുക്കിയത്. ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ രഞ്ജിത്തില്‍ നിന്ന് ചാറ്റിങ്ങിലൂടെ പല വിവരങ്ങളും ചാര സുന്ദരി  ചോര്‍ത്തിയെടുത്തിരുന്നു. ഐഎസ്‌ഐക്കുവേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീഡിങ് എയര്‍ക്രാഫ്റ്റ്മാന്‍ ആയിരുന്ന രഞ്ജിത്തിനെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച്, മിലിട്ടറി ഇന്റലിജന്റ്‌സ്, വ്യോമസേന ലെയ്‌സണിങ് യൂണിറ്റ് എന്നിവയുടെ സംയുക്തനീക്കത്തിലാണു രഞ്ജിത് പിടിയിലായത്.  

English summary
Pathankot Terror attack, Caught ISI spy Ranjit KK leak information about Air Base
topbanner topbanner

More News from this section

Subscribe by Email