Friday September 21st, 2018 - 7:26:pm
topbanner

പഞ്ചാബില്‍ നടന്ന ഭീകരാക്രമണത്തില്‍ മലയാളി വ്യോമസേന ഉദ്യോഗസ്ഥന് പങ്കുണ്ടോ?

NewsDesk
പഞ്ചാബില്‍ നടന്ന ഭീകരാക്രമണത്തില്‍ മലയാളി വ്യോമസേന ഉദ്യോഗസ്ഥന് പങ്കുണ്ടോ?

ന്യൂഡല്‍ഹി : പഞ്ചാബിലെ പത്താന്‍കോട്ടിഉണ്ടായ ഭീകരാക്രമണത്തില്‍ ചാരവൃത്തിക്കേസില്‍ പിടികൂടിയ മലയാളിയായ രഞ്ജിത്തിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് രഞ്ജിത്തിനെ ഡല്‍ഹി പോലീസ്  ചോദ്യം ചെയ്യും. പാക് ചാരസംഘടനയായ  ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിനാണ് രഞ്ജിത്തിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പാക് സംഘടന പാക് സുന്ദരിയെ ഉപയോഗിച്ച് തേന്‍കെണി എന്ന പദ്ധതിയിലൂടെലാണ് രഞ്ജിത്തിനെ കുടുക്കിയത്. ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായവര്‍ ചാറ്റിങ്ങിലൂടെ പല വിവരങ്ങളും ചോര്‍ത്തിയെടുത്തിയിരുന്നു. രഞ്ജിത്ത് നല്‍കിയ വിവരങ്ങള്‍ ആക്രമണത്തെ സഹായിച്ചോ എന്ന കാര്യം സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കും. അതേസമയം പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി.

രാജ്യത്തെ ആക്രമിക്കുന്നവരെ ശക്തമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയാണ് പഞ്ചാബിലെ പത്താന്‍കോട്ടയില്‍ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ആക്രമണം നടത്തിയത്. ഇവരെ സൈന്യം വധിയ്ക്കുകയും ചെയ്തു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഏകദേശം ആറു മണിക്കൂറോളം നീണ്ടു നിന്നു.

English summary
Pathankot Terror Attack Former IAF official, Ranjit, arrested for spying, to be quizzed by Delhi Police in custody in connection with attack
topbanner

More News from this section

Subscribe by Email