Friday December 14th, 2018 - 10:38:pm
topbanner

ആധാറിന് ഭാഗിക അംഗീകാരം; മൊബൈലിനും ബാങ്ക് അക്കൗണ്ടിനും നിര്‍ബന്ധമല്ല

Renjini
ആധാറിന് ഭാഗിക അംഗീകാരം; മൊബൈലിനും ബാങ്ക് അക്കൗണ്ടിനും നിര്‍ബന്ധമല്ല

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ. സിക്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയസുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും നല്‍കാനാകില്ല. സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അവകാശപ്പെടാനാകില്ല. സ്‌കൂളുകളില്‍ ആധാര്‍ നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.

 ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ്. പുട്ടസാമി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനിടയില്‍ ശക്തമായി ന്യായീകരിച്ചിരുന്നു.

 പ്രവേശനപരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്.കുട്ടികളുടെ വിവരങ്ങളെടുക്കാന്‍ മാതാപിതാക്കളുടെ അനുമതി വേണം. ആധാര്‍ ഇല്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട.ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കി. 

അതേസമയം, പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാണ്.ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആധാറിന് വേണ്ടി ശേഖരിക്കുന്നത്. ആധാര്‍ വിവരശേഖരണം പിഴവുകളില്ലാത്തതാണ്. ആധാര്‍ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ശാക്തീകരിക്കുമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.

English summary
Partial approval for Aadhaar; Mobile and bank account is not mandatory
topbanner

More News from this section

Subscribe by Email