Friday November 16th, 2018 - 12:27:am
topbanner

ഇന്ത്യക്കാര്‍ക്കറിയേണ്ടത് പി.വി സിന്ധുവിന്റെ ജാതി

NewsDesk
ഇന്ത്യക്കാര്‍ക്കറിയേണ്ടത് പി.വി സിന്ധുവിന്റെ ജാതി

ന്യൂഡല്‍ഹി: റിയോയില്‍ സിന്ധു സ്വര്‍ണ കുതിപ്പില്‍ ഇന്ത്യക്കാര്‍ക്കറിയേണ്ടത് അവരുടെ ജാതി. ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു സ്വര്‍ണ കുതിപ്പിനൊരുങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ തെരഞ്ഞത് അവരുടെ ജാതി. സിന്ധുവിന്റെ ജാതിയേതെന്ന് ഗൂഗിളില്‍ തെരഞ്ഞത് ഒമ്പതു ലക്ഷം ഇന്ത്യക്കാരാണെന്ന് കണക്കുകള്‍. ഒളിമ്പിക്‌സ് സെമി ഫൈനലിനുള്ള പോരാട്ടങ്ങള്‍ക്കായി പി.വി സിന്ധു തയാറെടുക്കുന്നതിനിടെ ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവുമധികം തെരച്ചില്‍ നടന്നത് അവരുടെ ജാതി തേടിയുള്ള അമ്പേഷണങ്ങളാണ്.

ഓഗസ്റ്റ് 14 വരെ സിന്ധുവിന്റെ ജാതി തേടിയുള്ള തെരച്ചില്‍ ഗൂഗിളില്‍ സാവധാനത്തിലായിരുന്നു. എന്നാല്‍, സെമി ഫൈനലിലേക്കു കടന്നതോടെ പത്തിരട്ടി ആളുകളാണ് ഗൂഗിളിനോട് സിന്ധുവിന്റെ ജാതി ചോദിച്ചത്. വെള്ളി നേടിയതോടെ ജാതി തിരയുന്നവരുടെ എണ്ണം വീണ്ടും കൂടി. സിന്ധുവിന്റെ കരിയറും ഒളിമ്പിക്‌സ് പ്രകടത്തേക്കാളും ഗൂഗിളില്‍ നിന്നറിയാന്‍ ആളുകള്‍ കൂടുതല്‍ താത്പര്യം കാണിച്ചത് ജാതി എന്തെന്നറിയാനായിരുന്നു.

സിന്ധുവിന്റെ ജന്‍മദേശമായ ആന്ധ്രപ്രദേശില്‍നിന്നും തെലുങ്കാനയില്‍നിന്നമുള്ളവരാണ് ഈ വിവരമൊന്നറിയാന്‍ വേണ്ടി കുത്തിയിരുന്നു ഗൂഗിളില്‍ തെരഞ്ഞത്. ആന്ധ്രക്കും തെലുങ്കാനയ്ക്കും പുറമേ ഹരിയാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഗൂഗിളില്‍ സിന്ധുവിന്റെ ജാതി തെരഞ്ഞു തലപുകച്ചു.

ഗൂഗിളില്‍ ഗുസ്തി താരം സാക്ഷി മലിക്കിന്റെയും ജാതി തേടിയും വന്‍ തെരച്ചില്‍ നടന്നിരുന്നു. രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഗൂഗിളില്‍ സാക്ഷിയുടെ ജാതി തെരഞ്ഞു കണ്ടുപിടിക്കാന്‍ മുന്‍നിരയില്‍ നിന്നത്.

സോഷ്യല്‍ മീഡിയയില്‍ കരോലിന മാരിന് എഴുതിയ മലയാളിയുടെ കത്ത് വൈറലാകുന്നു

വീടുവിട്ടെറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ പാതിരാത്രി സുഭാഷ് പാര്‍ക്കില്‍

അര്‍ധനഗ്‌നയായി രെഗിന : ചിത്രങ്ങള്‍ വൈറലാകുന്നു

Read more topics: PV Sindhu, caste, medallist, caste,
English summary
PV Sindhu caste, Netizens search Olympic medallist's caste when entire nation celebrates her victory
topbanner

More News from this section

Subscribe by Email