Tuesday August 20th, 2019 - 6:45:am
topbanner
topbanner

കുറ്റം സമ്മതിപ്പിക്കാനായി പാമ്പിനെ ഉപയോഗിച്ച്‌ യുവാവിനെ ചോദ്യം ചെയ്തു

RA
കുറ്റം സമ്മതിപ്പിക്കാനായി പാമ്പിനെ ഉപയോഗിച്ച്‌ യുവാവിനെ ചോദ്യം ചെയ്തു

ജക്കാര്‍ത്ത: മൊബൈല്‍ മോഷണ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന് കുറ്റം സമ്മതിപ്പിക്കാനായി പോലീസ് പാമ്പിനെ ഉപയോ​ഗിച്ച് ചോദ്യം ചെയ്തു. ഇന്തോനേഷ്യയിലെ പാപ്പുവായിലാണ് സംഭവം. യുവാവിന്‍റെ കൈകള്‍ പുറകില്‍ കൂട്ടിക്കെട്ടി പാമ്പിനെ മുഖത്തിന് നേരെ ഉയര്‍ത്തിയാണ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്.

പിന്നീട് യുവാവിന്‍റെ കഴുത്തില്‍ പാമ്പിനെ ചുറ്റിയിടുകയും ചെയ്തു. എത്ര തവണ മൊബൈല്‍ മോഷ്ടിച്ചെന്ന ചോദ്യത്തിന് രണ്ട് തവണയെന്ന് ഇയാള്‍ പറയുന്നുണ്ട്. യുവാവിന്‍റെ വായിലും ട്രൗസറിന്‍റെ ഉള്ളിലും പാമ്പിനെ വയ്ക്കുമെന്ന ഭീഷണി ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. സംഭവം വിവാദമായതോടെ ജയവിജയാ പൊലീസ് ചീഫ് ടോണി അനന്ദ സ്വാദിയ ക്ഷമാപണം നടത്തി.

Read more topics: POLICE, QUESTIONING, YOUNG MEN, SNAKE
English summary
POLICE QUESTIONING YOUNG MEN SNAKE
topbanner

More News from this section

Subscribe by Email